പത്തനംതിട്ട: ഇ പോസ് മെഷീന് തകരാറിലായതോടുകൂടി ജില്ലയിലെ റേഷന്‍ വിതരണം മുടങ്ങി. ശനിയാഴ്ച ആരംഭിച്ച തകരാര്‍ തിങ്കളാഴ്ചയും തുടര്‍ന്നു.
ശനിയാഴ്ച റേഷന്‍ വാങ്ങാന്‍ വന്ന കാര്‍ഡ് ഉടമകളോട് നെറ്റ്വര്‍ക്ക് തകരാറുമൂലം ഇ പോസ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും തിങ്കളാഴ്ച രാവിലെ വരാന്‍ പറഞ്ഞ് വ്യാപാരികള്‍ മടക്കി അയച്ചു.
ഇന്നലെ രാവിലെ വന്നിട്ടും പ്രശ്നം പരിഹരിക്കാതെ വന്നപ്പോള്‍ വൈകുന്നേരം വരാന്‍ പറഞ്ഞു വീണ്ടും തിരിച്ചയച്ചു. വൈകുന്നേരമെത്തിയ കാര്‍ഡ് ഉടമകള്‍ റേഷന്‍ സാധനം കിട്ടാതെ വന്നപ്പോള്‍ പലസ്ഥലങ്ങളിലും കടയുടമകളുമായി പ്രശ്നങ്ങളുണ്ടായി.
നെറ്റ് വര്‍ക്ക് പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അഭിപ്രായപ്പെട്ടു.
പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പ് നടപടിയെടുക്കുക ഇല്ലെങ്കില്‍ കടകളടച്ചിടാന്‍ അനുവാദം തരിക ഇക്കാര്യത്തിലാണ് ഇനി തീരുമാനം ഉണ്ടാകേണ്ടതെന്ന് ജോണ്സണ് പറഞ്ഞു.