കോഴിക്കോട്: ഭക്ഷ്യ ധാന്യവില്പന ശരാശരി 75 ക്വിന്റല്‍ വേണമെന്ന് ഉത്തരവിറക്കി റേഷന്‍ കടകള്‍ക്കു നേരേ സര്‍ക്കാര്‍ തിരിഞ്ഞാൽ റേഷന്‍ വ്യാപാരികള്‍ കടകള്‍ ഉപേക്ഷിക്കുമെന്ന് ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ അറിയിച്ചു. റേഷന്‍ കടകളില്‍ 75 ക്വിന്റല്‍ വില്‍പ്പന വരത്തക്കവണ്ണം റേഷന്‍ കടകളുടെ എണ്ണം പുനഃക്രിമീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പൊതുവിതരണ സമ്പ്രദായം തകര്‍ക്കും.
സംസ്ഥാനത്തെ പകുതിയിലധികം റേഷന്‍കടകള്‍ക്കും പൂട്ടുവീഴും. ഇത് ഉപഭോക്താക്കളെ ദുരിതത്തിലാക്കും. ഇത് സംബന്ധിച്ച് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ദരിദ്രവിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കിവരുന്ന ഗോതമ്പുവിതരണം അടുത്തമാസം മുതല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.