കൊല്ലം :റേഷൻകടകൾ സപ്ലൈകോയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സമരപരിപാടികൾ തുടങ്ങുമെന്ന് കേരളസ്റ്റേറ്റ് റേഷൻ ഡീലേഴ്സ് വർക്കേഴ്സ് ഫെഡറേഷൻ (കെടിയുസി -എം) സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി. റേഷൻ മേഖലയിലെ 14300ഓളം വരുന്ന വ്യാപാരികളെയും അവിടെയുള്ള സെയിൻസ്മാൻമാരുടെയും തൊഴിൽ നഷ്ടമാക്കുന്ന ഒരു തീരുമാനവും അംഗീകരിക്കില്ലെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാനസെക്രട്ടറി പുനലൂർ കെ.വി എബ്രഹാമിന്റെഅധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡന്റ് കുരീപ്പുഴ ഷാനവാസ് ഉദ്ഘാടനം ചെയ്തു. കളിയിലിൽ നാസർ, വിഴിഞ്ഞം മജീദ്കുട്ടി, തൊടുപുഴ വില്യം, ഹരിപ്പാട് കൃഷ്ണൻകുട്ടി, ഇ.ഷറഫുദീൻ, രാജപ്പൻ പത്തനാപുരം, ഷെമീർ കൊല്ലം തുടങ്ങിയവർ പ്രസംഗിച്ചു.