കാഞ്ഞിരപ്പള്ളി: മുൻഗണന കാർഡുടമകൾക്ക് സർക്കാർ സൗജന്യമായി വിതരണം ചെയ്യാൻ കൊണ്ടുവന്ന ഗോതന്പ് ഐഎൻടിയുസി തൊഴിലാളികൾ ഇറക്കിയില്ല. പൊതുവിപണിയിലെ കയറ്റിറക്ക് കൂലി ആവശ്യപ്പെട്ടാണ് തൊഴിലാളികൾ ലോഡിറക്കാതിരുന്നത്.
സർക്കാരിന്റെ സൗജന്യ കിറ്റിലേക്ക് ആവശ്യമായ നുറുക്ക് ഗോതമ്പുമായി ലോറിയെത്തിയപ്പോഴാണ് അമിതകൂല ചോദിച്ച് ഐഎൻടിയുസി തൊഴിലാളികൾ എത്തിയത്.
പൊതു വിപണിയിലെ കൂലിയായ 25 രൂപ ഒരു ക്വിന്റലിന് വേണമെന്നായിരുന്നു ഇവരുടെ നിലപാട്. 12 രൂപ ബില്ലും, മൂന്ന് രൂപ ലെവിയുമടക്കം 15 രൂപ നൽകാം എന്ന് അറിയിച്ചുവെങ്കിലും തൊഴിലാളികൾ സമ്മതിച്ചില്ല.
യൂണിയൻ നേതാവടക്കം ബന്ധപ്പെട്ടെങ്കിലും തൊഴിലാളികൾ അമിതകൂലി എന്ന നിലപാടിൽ തന്നെ ഉറച്ചുനിന്നു. ലോഡിറക്കാൻ കഴിയാതെ വന്നതോടെ ഗോതമ്പ് കാഞ്ഞിരപ്പള്ളിയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ എത്തിക്കുകയായിരുന്നു.