കോതമംഗലം: താലൂക്കിൽ ഉൾപ്പെടെ റേഷൻ കടകളിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് പൂപ്പൽ പിടിച്ചതും, ദുർഗ്ഗന്ധം വമിക്കുന്നതുമായ ഭക്ഷ്യയോഗ്യമല്ലാത്ത അരിയെന്ന് പരാതി. മുവാറ്റുപുഴ, ആലുവ പ്രദേശത്തും സമാന പ്രശ്നം ഉണ്ടായതിനാൽ റേഷൻ വ്യാപാര സംഘടന ജില്ലാ ഭാരവാഹികൾ ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. റേഷൻ കടകളിൽ വിതരണത്തിനുള്ള സാധനങ്ങൾ എല്ലാമാസവും 15 ന് മുമ്പ് എത്തിച്ച് നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും എട്ട് ദിവസം വൈകി ഇന്നലെയാണ് പല റേഷൻ കടകളിലും അരി ഉൾപ്പെടെയുള്ളവ വിതരണത്തിന് എത്തിച്ച് നൽകിയതും.
അതും ഭക്ഷ്യയോഗ്യമല്ലാത്ത അരി. ഇത് വ്യാപകമായ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. ഇനിയും അരിയും മറ്റ് ഉൽപ്പന്നങ്ങളും എത്താത്ത റേഷൻ കടകളുമുണ്ട്. പല റേഷൻ കടകളിലും വിതരണത്തിന് നൽകിയിട്ടുള്ള ഗോതമ്പിൽ നിറയെ ജീവനുള്ള ചെള്ള് ഉള്ളതായും പരാതി ഉയർന്നിട്ടുണ്ട്. ഇത് മറ്റ് ധാന്യങ്ങളിലേക്കും വ്യാപിക്കാനും ഇടയുണ്ട്.
കോതമംഗലം താലൂക്കിലെ വാരപ്പെട്ടി, പല്ലാരിമംഗലം, കോട്ടപ്പടി പഞ്ചായത്തുകളിലെറേഷന്കടകളിൽ വിതരണത്തിനെത്തിയ അരിയാണ് പുപ്പൽ ബാധിച്ച് കട്ടപിടിച്ച് ദുർഗ്ഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ത്യക്കാരിയൂർ റേഷൻ കടയിൽ ഉപഭോക്താക്കാൾ അരി മടക്കിയെത്തിച്ച് വ്യാപാരിയുമായി വാക്കേറ്റത്തിന് വരെ ഇടയായി. താലൂക്കിൽഉപയോഗശൂന്യമായ ടണ്‍ കണക്കിന് അരിയാണ് റേഷന്‍കടകളിലുള്ളത്.പൂപ്പല്‍ പിടിച്ചതും ദുര്‍ഗന്ധമുള്ളതുമായ അരി വാങ്ങിയവരെല്ലാം റേഷന്‍ കടകളില്‍ തിരികെയെത്തെിച്ചെന്ന് വ്യാപാരികള്‍ പറഞ്ഞു.ഇതോടെ മോശപ്പെട്ട അരി വിതരണം ചെയ്യേണ്ടെന്ന് റേഷൻ വ്യാപാരികളുടെ സംഘടന നിർദ്ദേശം നൽകിയതായാണ് അറിയുന്നത്.
പൂപ്പല്‍പിടിച്ച അരി ഉപയോ്ക്ക് ലഭിച്ചിട്ടുള്ള വിവരം.അരി തിരിച്ചെടുത്ത് ഗുണനിലവാരമുള്ള അരി എത്തിച്ചുനല്‍കണമെന്ന് റേഷന്‍ വ്യാപാരികള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണത്തിനുള്ള അരി റേഷന്‍ കടകളിൽ എത്തിക്കുന്നതിലും കാലതാമസ്സമുണ്ടായിട്ടുണ്ട്.മാസം അവസാനിക്കാന്‍ ഒരാഴ്ചമാത്രമാണ് അവശേഷിക്കുന്നത്.ഇപ്പോഴും പലകടകളിലും അരി എത്തിച്ചുനല്‍കിയിട്ടില്ല.
ഇത്തരം കാര്യങ്ങളിൽ വേണ്ടുന്ന പരിശോധനയും നടപടിയും സ്വികരിക്കാതെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗവും വിതരണകരാറുകാർക്ക് ഒത്താശ നൽകുകയാണെന്നും ആക്ഷേപമുണ്ട്.