കോഴിക്കോട്: സംസ്ഥാനത്ത് കടകളടച്ചുള്ള റേഷന്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതിന്റെ പിന്നാലെ സമവായ ശ്രമവുമായി സര്‍ക്കാര്‍. റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് യോഗം.
സമരം ചെയ്യുന്ന റേഷന്‍ കട ഉടമകളെ ഭീഷണിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്നും മാസവേതന പക്കേജ് നടപ്പാക്കും വരെ സമരം തുടരുമെന്നും സമര സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.