ഇങ്ങനെയാണെങ്കിൽ റേഷന്‌ കടക്കാർ കുത്തുപാള എടുക്കേണ്ടി വരും; റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കുന്ന പദ്ധതിയിൽ അഴിമതിയെന്ന് ആക്ഷേപം 

കോ​ട്ട​യം: ഈ ​രീ​തി​യി​ലാ​ണ് വാ​തി​ൽ​പ്പ​ടി വി​ത​ര​ണ​മെ​ങ്കി​ൽ റേ​ഷ​ൻ​ക​ട​ക്കാ​ർ കു​ത്തു​പാ​ള​യെ​ടു​ക്കേ​ണ്ടി വ​രും. റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ക​ട​ക​ളി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യി​ലാ​ണ് വ​ൻ അ​ഴി​മ​തി ക​ട​ന്നു കൂ​ടി​യ​തെ​ന്ന പ​രാ​തി ഉ​യ​രു​ന്ന​ത്. അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും തൂ​ക്കി റേ​ഷ​ൻ ക​ട​ക്കാ​ര​നെ ബോ​ധ്യ​പ്പെ​ടു​ത്തി ന​ല്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

സാ​ധ​ന​ങ്ങ​ൾ ന​ല്കും. പ​ക്ഷേ തൂ​ക്ക​മി​ല്ലെ​ന്നു മാ​ത്രം. ഒ​രു ചാ​ക്ക് അ​രി 50 കി​ലോ​യാ​ണെ​ന്നു ക​ണ​ക്കാ​ക്കി​യാ​ണ് ന​ല്കു​ന്ന​ത്. എ​ന്നാ​ൽ ഒ​ന്നും​ര​ണ്ടും കി​ലോ​ഗ്രാം കു​റ​വാ​ണെ​ന്ന് ക​ട​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഓ​രോ താ​ലൂ​ക്കി​ലും ഓ​രോ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഇ​വി​ടെ നി​ന്നാ​ണ് റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്.

വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ പോ​ലും തൂ​ക്കി​യ​ല്ല ന​ല്കു​ന്ന​ത്. 50 ചാ​ക്ക് അ​രി ന​ല്കു​ന്ന ഒ​രു ക​ട​യി​ൽ 75 കി​ലോ​യി​ൽ അ​ധി​കം അ​രി കു​റ​വാ​ണെ​ന്ന് ക​ട​ക്കാ​ർ ആ​രോ​പി​ച്ചു. ചി​ല​പ്പോ​ൾ ഒ​രു ക്വി​ന്‍റ​ൽ വ​രെ കു​റ​യും. അ​രി കു​റ​വാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തി​യാ​ൽ ക​ട​ക്കാ​ര​ൻ പി​ടി​ക്ക​പ്പെ​ട്ട​തു ത​ന്നെ. ഒ​രു കി​ലോ​ഗ്രാം അ​രി ക​ണ​ക്കി​ൽ കു​റ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ 26 രൂ​പ​യാ​ണ്​. ഒ​രു കി​ലോ​ഗ്രാം ഗോ​ത​ന്പ് കു​റ​ഞ്ഞാ​ൽ 24 രൂ​പ​യാ​ണ് പി​ഴ. ഇ​തി​നു പു​റ​മെ 3500 രൂ​പ​കൂ​ടി അ​ട​യ്ക്ക​ണ​മ​ത്രേ.

വാ​തി​ൽ​പ്പ​ടി വി​ത​ര​ണം തൂ​ക്കി ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് റേ​ഷ​ൻ ക​ട​ക്കാ​ർ നി​ര​വ​ധി സ​മ​രം ന​ട​ത്തി. ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ല. സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ൻ​പ് ലൈ​സ​ൻ​സി​ക​ളാ​ണ് മൊ​ത്ത വി​ത​ര​ണം നടത്തി​യി​രു​ന്ന​ത്. അ​ന്നു പോ​ലും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ തൂ​ക്കി​യാ​ണ് ന​ല്കി​യി​രു​ന്ന​തെ​ന്ന് ക​ട​ക്കാ​ർ പ​റ​യു​ന്നു.

റേ​ഷ​ൻ ക​ട​ക്കാ​ർ സാ​ധ​ന​ങ്ങ​ൾ വെ​ട്ടി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു മു​ൻ​പു​ണ്ടാ​യി​രു​ന്ന പ​രാ​തി. ഇ​തേ തു​ട​ർ​ന്നാ​ണ് അ​വ​ർ​ക്ക് വേ​ത​നം ന​ല്കാ​നും കൃ​ത്യ​മാ​യ അ​ള​വി​ൽ സാ​ധ​ന​ങ്ങ​ൾ ക​ട​ക​ളി​ൽ എ​ത്തി​ക്കാ​നു​മു​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ കൃ​ത്യ​മാ​യ അ​ള​വി​ൽ റേ​ഷ​ൻ ന​ല്കാ​തെ ക​ട​ക്കാ​രെ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

Related posts