ആളൂർ: കേന്ദ്രത്തിൽ നരേന്ദ്ര മോദി കറൻസി റദ്ദാക്കിയപ്പോൾ കേരളത്തിൽ പിണറായി വിജയൻ അരിയും റദ്ദാക്കിയതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.ആളൂരിൽ ജോസ് പി കളത്തിങ്കൽ സ്മാരകമായി നിർമിച്ച മണ്ഡലം കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരുടെ ഭരണകാലത്തുനിന്ന് വ്യത്യസ്തമായി രാജ്യം ഏറെ പ്രശ്നങ്ങൾ നേരിടുകയാണെന്നനും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി. എൻ. പ്രതാപൻ അധ്യക്ഷനായിരുന്നു. കെപിസിസി ജനറൽസെക്രട്ടറി എം. പി. ജാക്സണ്, കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, മുൻ ഡിസിസി പ്രസിഡന്റ് പി. എ. മാധവൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.കെ. ജോസഫ്, മണ്ഡലം പ്രസിഡന്റ് സോ മൻ ചിറ്റേത്ത് , നേതാക്കളായ ടി.വി. ചാർളി, അയ്യപ്പൻ ആങ്കാരത്ത്, കെ.വി. രാജു, ഇ.കെ. സുരേന്ദ്രൻ, ഷാജു വാഴപ്പിള്ളി, റോയ്. ജെ. കളത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.