റേഷൻ കാർഡിന്റെ മോഡലിൽ തയാറാക്കിയ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ കെ മോഹൻദാസാണ് മകന്റെ വിവാഹ ക്ഷണക്കത്ത് റേഷൻ കാർഡ് രൂപത്തിൽ തയാറാക്കിയത്.
ചേളാരി തയ്യിലക്കടവിൽ റേഷൻകട നടത്തുന്ന ഇദ്ദേഹം നടത്തിയ ആ കൂട്ടിചേർക്കൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
മകൻ അരുൺദാസും തിരൂർ മാങ്ങാട്ടിരി സ്വദേശിയായ അനുത്തമയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് റേഷൻ കാർഡിന്റെ രൂപത്തിൽ അച്ചടിച്ചത്.
33 വർഷമായി റേഷൻകട നടത്തുന്നതിനാൽ ഇതല്ലാതെ മറ്റൊരു മാതൃകയും മനസ്സിൽ വന്നില്ലെന്ന് മോഹൻദാസ് പറയുന്നു.
വരന്റെയും വധുവിന്റെയും പേര്, വിവാഹവേദി എന്നിങ്ങനെ അവശ്യവിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ് ക്ഷണപ്പത്രികയുടെ മുൻപേജ്.
റേഷൻ കാർഡ് നമ്പറിനു പകരം ഫോൺ നമ്പറാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ മാസം 28ന് വധൂഗൃഹത്തിൽവച്ചാണ് വിവാഹം. വ്യത്യസ്തവുമായ വിവാഹക്കുറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുകയാണ്.