മാന്നാർ : റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുവാൻ പുതുമയാർന്ന മെഷീനുമായി എഞ്ചിനീയറിംഗ് വിദ്യാർഥികൾ. ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലെ നാല് വിദ്യാർഥികളാണ് പ്രൊജക്ടിന്റെ ഭാഗമായി റേഷൻ വിതരണം സുതാര്യവും സുഗമമവുമാക്കുന്നതിനായി ആട്ടോമാറ്റിക് റേഷൻ ഡിസ്ട്രിബ്യൂഷൻ മെഷീൻ (എആർഡിഎം) നിർമിച്ചത്.
പാസ്വേർഡ് നൽകി മെഷീൻ പ്രവർത്തന സജ്ജമാക്കുന്പോൾ, റേഷൻകാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഉപഭോക്താവിനെ ക്യാമറയിലൂടെ കണ്ട് തിരിച്ചറിഞ്് ഉറപ്പാക്കിയതിനുശേഷം പണമടച്ച് അർഹതപ്പെട്ട സാധനങ്ങൾ വാങ്ങാവുന്നതാണ്.
എആർഡിഎമ്മിൽ സാധനം നിറയ്ക്കാൻ മാത്രമേ മനുഷ്യസേവനം ആവശ്യമുള്ളു പൊതുവിതരണ കേന്ദ്രത്തിലെ എല്ലാ അഴിമതികളും ഇല്ലാതാക്കി അർഹതപ്പെട്ടവരുടെ കൈകളിൽ റേഷൻ എത്തിക്കാൻ കഴിയും എന്നതാണ് ഇതിന്റെ മേ·യായി ഇവർ അവകാശപ്പെടുന്നത്.
അസി: പ്രഫ. ജിബു ജെ.വി., മനോജ്കുമാർ, ജിഷ രാജ് എന്നീ അധ്യാപകരുടെ പിന്തുണയോടെയാണ് ആകാശ് രമേശ്, യു.ജി. ഹരികൃഷ്ണൻ, അശ്വിൻ നന്പൂതിരി, ഡാനി അലക്സ് എന്നീ വിദ്യാർഥികളാണ് മെഷീൻ തയാറാക്കിയത്. സർക്കാർ നടപ്പിലാക്കി വരുന്ന റേഷൻകടകളിലെ ഇ-പോസ് സംവിധാനത്തിന്റെ ന്യൂനതകൾക്കുള്ള പരിഹാരവും എആർഡിഎമ്മിൽ ഉള്ളതായി വിദ്യാർഥികൾ പറയുന്നു.