കൽപ്പറ്റ: കോവിഡ്19 പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിൽ ക്രമക്കേട് കാണിക്കുന്ന കടയുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്ട്രോളർ അറിയിച്ചു.
കാർഡുടമകൾ ബില്ലുകൾ കൃത്യമായി വാങ്ങി സൂക്ഷിക്കണം. ബിൽ പ്രകാരമുളള അളവിൽ ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ജില്ലയിൽ സൗജന്യ റേഷൻ വിതരണം സുഗമമായി പുരോഗമിക്കുകയാണ്. ആദ്യ രണ്ട് ദിവസങ്ങളിലായി 92,996 കുടുംബങ്ങൾക്ക് റേഷൻ വിതരണം ചെയ്തു.
1,771 മെട്രിക് ടണ്‍ അരിയും 229 മെട്രിക് ടണ്‍ ഗോതന്പുമാണ് നൽകിയത്. മാനന്തവാടി താലൂക്ക്-30,403, ബത്തേരി-32,749, വൈത്തിരി -29,844 എന്നിങ്ങനെയാണ് റേഷൻ ലഭിച്ച കുടുംബങ്ങളുടെ എണ്ണം.