കോട്ടയം: കോവിഡ് വറുതിയും സാന്പത്തിക മാന്ദ്യവും ജനത്തെ വലയ്ക്കുവെന്നതിന് തെളിവായി റേഷൻ കടകളിലെ തിരക്ക്.ജില്ലയിലെ റേഷൻ വിതരണം ഈ മാസം 100 ശതമാനം എന്ന റിക്കാർഡിലെത്തുകയാണ്.
അതായത് 5.35 ലക്ഷം കാർഡുടമകളും എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ റേഷൻ വാങ്ങുന്നു. ഏതു വിതരണ കേന്ദ്രത്തിൽ നിന്നു റേഷൻ വാങ്ങാവുന്ന സൗകര്യം വന്നതോടെ ജില്ല മാറി താമസിക്കുന്നവരും റേഷൻ പൂർണമായി വാങ്ങുന്നു.
എപിഎൽ, ബിപിഎൽ വേർതിരിവില്ലാതെ അനുവദനീയമായ റേഷനും സൗജന്യകിറ്റും കാർഡുടമകൾ വാങ്ങിക്കഴിഞ്ഞു.
റബറിനും ഇതര കാർഷികോത്പന്നങ്ങൾക്കും വില ഇടിയുകയും ക്ഷീരമേഖല സ്തംഭിക്കുകയും ചെയ്തു.
തൊഴിലാളികൾക്ക് ജോലിയും വേതവുമില്ലാതായതോടെ റേഷൻ ധാന്യങ്ങളെ ആശ്രയിക്കുകയാണ് ജനങ്ങൾ.പൊതുവിപണിയിലെ വിലക്കയറ്റവും സാന്പത്തിക ക്ലേശവും തുടരുന്ന സാഹചര്യത്തിൽ സർക്കാർ എപിഎൽ വിഭാഗത്തിനുൾപ്പെടെ കൂടുതൾ ധാന്യങ്ങൾ നൽകേണ്ടിയിരിക്കുന്നു.