കാപ്പികുടിയും മുട്ടിച്ചു..! പഞ്ചസാരയേയും വെറുതേ വിടാതെ കേന്ദ്രം; ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളി​ൽ പ​ഞ്ച​സാ​ര ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്; ഇതോടെ സംസ്ഥാനത്തെ റേ​ഷ​ൻ പ​ഞ്ച​സാ​ര നി​ല​ച്ചു

PANCHASARAകോ​ട്ട​യം: റേ​ഷ​ൻ പ​ഞ്ച​സാ​ര വി​ത​ര​ണം നി​ല​ച്ച​തോ​ടെ പൊ​തു​വി​പ​ണി​യി​ൽ വി​ല ക​യ​റാ​ൻ സാ​ധ്യ​ത​യേ​റി.     പൊ​തു​വി​പ​ണി​യി​ൽ 45 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണു പഞ്ചസാരയുടെ വി​ല. ഏ​പ്രി​ൽ മു​ത​ൽ പ​ഞ്ച​സാ​ര വി​ത​ര​ണ​ത്തി​ന് സ​ബ്സി​ഡി തു​ക അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന കേ​ന്ദ്ര നി​ല​പാ​ടി​നെ​ത്തു​ട​ർ​ന്നാ​ണു പ​ഞ്ച​സാ​ര നി​ല​ച്ച​ത്.    ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​പ്ര​കാ​രം വി​ത​ര​ണം​ചെ​യ്യു​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളി​ൽ പ​ഞ്ച​സാ​ര ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര തീ​രു​മാ​നം.

അ​ര നൂ​റ്റാ​ണ്ടാ​യി നി​ല​നി​ന്ന റേ​ഷ​ൻ​ക​ട വ​ഴി​യു​ള്ള പ​ഞ്ച​സാ​ര​ വി​ത​ര​ണ​മാ​ണ് ഇ​തോ​ടെ നി​ല​ച്ചി​രി​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക​മാ​യി ഏ​റ്റ​വും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് റേ​ഷ​ൻ നി​ല​ച്ച​ത് ബാ​ധ്യ​ത​യാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കേ​ന്ദ്ര​ബ​ജ​റ്റി​ൽ പ​ഞ്ച​സാ​ര സ​ബ്സി​ഡി​ക്ക് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ​ണം നീ​ക്കി​വ​ച്ചി​ല്ല.

മു​ൻ​ബ​ജ​റ്റി​ൽ 4500 കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​രു​ന്നു.    സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ സ്വ​ന്തം ചെ​ല​വി​ൽ പ​ഞ്ച​സാ​ര വാ​ങ്ങി സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം​ചെ​യ്യാ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് കി​ലോ​ഗ്രാ​മി​ന് 13.50 രൂ​പ​യാ​യി​രു​ന്നു റേ​ഷ​ൻ പ​ഞ്ച​സാ​ര​യ്ക്കു വി​ല. കി​ലോ​യ്ക്ക് 32 രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ബ്സി​ഡി അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

സം​സ്ഥാ​നം സ്വ​ന്തം​നി​ല​യി​ൽ റേ​ഷ​ൻ പ​ഞ്ച​സാ​ര വി​ത​ര​ണം​ചെ​യ്യ​ണ​മെ​ങ്കി​ൽ പ്ര​തി മാ​സം ഒ​ന്പ​ത് കോ​ടി രൂ​പ ക​ണ്ടെ​ത്ത​ണം.   മാ​ർ​ച്ചി​ലെ വി​ഹി​തം പ​ഞ്ച​സാ​ര ഇ​പ്പോ​ൾ റേ​ഷ​ൻ ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​നു​ണ്ട്. അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ഇ​ത് വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യും എ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ഇ​തി​ന്‍റെ വി​ത​ര​ണം നി​ർ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts