കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകൻ റൗഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ, എംഎസ്എഫ് പ്രവർത്തകൻ ഹസൻ എന്നിവരാണ് അറസ്റ്റിലായത്. റൗഫിനെ കൊലപ്പെടുത്താൻ ഒന്നാം പ്രതിയെ ഇരുവരും സഹായിച്ചെന്ന് പോലീസ് പറയുന്നു.
കല്ലൂരാവി സ്വദേശിയും ലീഗ് പ്രവർത്തകനുമായ ഇസഹാഖ് കല്ലൂരാവി മുസ്ലിംലീഗ് വാർഡ് സെക്രട്ടറി ഇർഷാദ് എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റൗഫിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന മുഹമ്മദ് ഷുഹൈബിന്റെ മൊഴിയനുസരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ബുധനാഴ്ച രാത്രി 10.30 ഒാടെ സുഹൃത്തുക്കളായ റൗഫ്, റഹിം,അസ്ലം എന്നിവരുടെ കൂടെ രണ്ട് ബൈക്കിൽ ബാവ നഗറിലേക്ക് പോകുന്നതിനിടയിൽ മു ണ്ടത്തോട് വച്ച് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മറ്റി
സെക്രട്ടറി ഇർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം മാരകയുധങ്ങളുമായി ആക്രമിക്കുകയായി രുന്നുവെന്ന് ഷുഹൈബ് നൽകിയ മൊഴിയിൽ പറയുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.