കോട്ടയം: പാലായിൽ പിടിയിലായ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനെക്കുറിച്ചു കൂടുതൽ അന്വേഷണം.
ഈരാറ്റുപേട്ട നടയ്ക്കൽ വാണിയപ്പുരയ്ക്കൽ ഹാഷിം (51), ഇടപടുകാരനായ കിടങ്ങൂർ സ്വദേശി എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുന്പാണ് ഹാഷിം വീട് വാടകയ്ക്ക് എടുത്തത്. ദിവസങ്ങളായി ഇവിടെ രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ വന്നു പോകുന്നതായി പോലീസിനു വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതും വീട് റെയ്ഡ് ചെയ്തതും.
അന്യ ജില്ലകളിൽ നിന്നും യുവതികളെ എത്തിച്ചു ആവശ്യക്കാരെ ഫോണിൽ വിളിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
റെയ്ഡ് നടക്കുന്പോൾ വീട്ടിൽ നാലു സ്ത്രീകളുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.