കൊച്ചി: ജനത്തിന് ഇരുട്ടടി സമ്മാനിച്ചുകൊണ്ട് ഗാർഹികാവശ്യത്തിനുളള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.
ഇതോടെ 14.2 കിലോ പാചകവാതക സിലിണ്ടറിന് 1060.50 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാചകവാതക വില കൂട്ടിയിരിക്കുന്നത്. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് വരുത്തിയത്.
2021 ഏപ്രിലിന് ശേഷം ഗാർഹിക സിലിണ്ടറിന് 240 രൂപയിലധികമാണ് വില വർധിച്ചത്. കഴിഞ്ഞ തവണ 3.50 രൂപയുടെ വർധന വരുത്തിയതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാർഹിക സിലിണ്ടറിന്റെ വില 1,000 കടന്നിരുന്നു.
അതേ സമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് വിലയിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 8.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2027 രൂപയായി.