തൊണ്ണൂറുകളില് ബോളിവുഡിലെ സ്വപ്നസുന്ദരിയായിരുന്നു രവീണ ടണ്ഠന്. അന്ന് സൂപ്പര്താരങ്ങളുടെ സ്ഥിരം നായികയായിരുന്ന രവീണയ്ക്ക് ഇന്നും ആരാധകര് ഏറെയാണ്.
തനിക്ക് കംഫര്ട്ടബിള് ആയ സിനിമകളാണ് എന്നും ചെയ്തതെന്നും അല്ലാത്ത റോളുകള് ഒരിക്കലും ചെയ്തിരുന്നില്ലെന്നും താരം പറയുന്നു.
ഷൂട്ടിംഗിനിടയില് താന് പലപ്പോഴും അണ്കംഫര്ട്ടബിള് ആവുമായിരുന്നെന്ന് എഎന്ഐ ഏജന്സിയ്ക്ക് നല്കിയ അഭിമുഖത്തില് താരം പറഞ്ഞു.
ഒരു പാട്ട് രംഗം ചിത്രീകരിക്കുമ്പോള് ചെയ്യുന്ന സ്റ്റെപ്പുകള് തനിക്ക് കംഫര്ട്ട് അല്ല എങ്കില് താനത് തുറന്നുപറയുമെന്നും നടി പറയുന്നു.
ഈ സ്റ്റെപ്പ് ചെയ്യാന് പറ്റുന്നില്ല എന്ന് തന്നെ പറയും. പറയുക മാത്രമല്ല, താന് ആ സ്റ്റെപ്പ് ചെയ്യുകയും ഇല്ലെന്നും താരം പറയുന്നു.
സ്വിമ്മിങ് ഡ്രസ്സ് ധരിക്കുകയോ കിസ്സിംഗ് സീനില് അഭിനയിക്കുകയോ ചെയ്തിട്ടില്ല. തനിക്ക് അഭിനയിക്കാന് തന്റേതായ നിയമങ്ങള് ഉണ്ടായിരുന്നു.
താന് റേപ് സീനുകള് ചെയ്യുമ്പോള് എന്റെ വസ്ത്രം കീറാനോ, അതിന്റെ നീളം കുറയ്ക്കാനോ പാടില്ല.
പൂര്ണ വസ്ത്രത്തോടെ ഇത്തരം രംഗങ്ങളില് അഭിനയിച്ച് ഏകതാരമായിരിക്കും താനെന്നും ഇക്കാരണത്താല് വാശിക്കാരി എന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്നും രവീണ പറയുന്നുണ്ട്.
താരം വേണ്ടെന്ന് വെച്ച സിനിമയാണ് കരിഷ്മ കപൂറിന്റെ ആദ്യ ചിത്രമായ പ്രേം ഖ്വയിദ്. ഈ സിനിമയിലെ വേഷം ആദ്യം വന്നത് തനിക്കായിരുന്നു.
ഇതേക്കുറിച്ച് രവീണ പറയുന്നതിങ്ങനെ…അതില് അശ്ലീല രംഗങ്ങള് ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരു രംഗം ഇഷ്ടമായില്ല.
ഒരു രംഗത്ത് നായകന് എന്നെ പിടിച്ച് വലിക്കുമ്പോള് സിപ് ഊരിപ്പോകുകയും സ്ട്രാപ് കാണുകയും ചെയ്യുന്ന ഒരു രംഗമുണ്ട്.
അതില് ഞാന് കംഫര്ട്ട് അല്ലാത്തതിനാല് ആ ഒരൊറ്റ സീനിന്റെ പേരില് സിനിമ ഉപേക്ഷിച്ചു. ഡര് എന്ന സൂപ്പര് ഹിറ്റ് ചിത്രത്തിലെ വേഷം ഉപേക്ഷിച്ചത് സ്വിമ്മിംഗ് സ്യൂട്ട് ധരിക്കണം എന്നുള്ളത് കൊണ്ടായിരുന്നുവെന്നും താരം പറയുന്നു.
അതേസമയം, കെജിഎഫ് ചാപ്റ്റര് 2 ആണ് രവീണയുടേതായി ഏറ്റവും ഒടുവില് പുറത്തിറങ്ങിയ ചിത്രം. സഞ്ജയ് ദത്തിനൊപ്പമുള്ള ഗുഡ്ചാദിയാണ് അടുത്ത ചിത്രം.