ആ സമയത്ത് പ്രതിഫലം വളരെ കുറവായിരുന്നു. നടന്മാരേക്കാള് വളരെ കുറവായിരുന്നു നടിമാര്‍ക്ക്. പുരുഷ താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമായിരുന്നു.
അവര്‍ ഒരു സിനിമയില്‍ നേടുന്നത് എനിക്ക് സമ്പാദിക്കാന്‍ 15- 16 സിനിമകള്‍ ചെയ്യണം. ഞാന്‍ ജനറലൈസ് ചെയ്യുകയല്ല. എന്റെ കാര്യമാണ് പറയുന്നത്.
ആ സമയങ്ങളില്‍ ആമിറും സല്‍മാനും സെലക്ടീവായാണ് സിനിമകളില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ നടിമാര്‍ നിരവധി നടന്മാര്ക്കൊപ്പം അഭിനയിക്കും.
അപ്പോഴത്തെ അവസ്ഥ വച്ച് നോക്കുകയാണെങ്കില്‍ ആ സമയത്ത് എല്ലാവര്ക്കും വളരെ കുറച്ച് പൈസയാണ് ലഭിച്ചിരുന്നത്. നിലവില്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് നല്ല പരിഗണ ലഭിക്കുന്നുണ്ട്. -രവീണ ടണ്ടൻ