ബോളിവുഡിലെ ജനപ്രിയ ജോഡിയായിരുന്നു ഒരുകാലത്ത് അക്ഷയ് കുമാറും രവീണ ടണ്ടനും. ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും പ്രണയത്തിലായിരുന്ന ഇരുവരും ആരാധകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോഡിയായിരുന്നു.
വിവാഹത്തിനായി ഇരുവരും തയാറെടുക്കുകയും ചെയ്തിരുന്നു. അതിനായി രഹസ്യമായി വിവാഹ നിശ്ചയം നടത്തിയിരുന്നു. ഇരുവരും ആരുമറിയാതെ വിവാഹം കഴിച്ചെന്നും വരെ ഗോസിപ്പുകളുണ്ടായിരുന്നു.
അധികം വൈകാതെ ഇരുവരും പിരിയുകയായിരുന്നു. വിവാഹം കഴിക്കാനായി സിനിമാ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ ഒരുങ്ങിയതായിരുന്നു രവീണ ടണ്ടന്.
പ്രണയം ഉപേക്ഷിച്ചതോടെ അക്ഷയ് കുമാറും രവീണ ടണ്ടനും ഇരുവഴിയ്ക്ക് പിരിഞ്ഞുവെങ്കിലും ഇരുവരേയും കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ തന്റെ പ്രണയ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് രവീണ ടണ്ടന്. ഒരഭിമുഖത്തിലാണ് രവീണ ടണ്ടന് മനസ് തുറന്നത്.
“ഞാന്‍ അവന്റെ ജീവിതത്തില്‍ നിന്നും പുറത്ത് വന്ന ശേഷം ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലാവുകയായിരുന്നു. അവനും മറ്റൊരാളെ പ്രണയിക്കാന്‍ ആരംഭിച്ചിരുന്നു.
പിന്നെ എവിടുന്നാണ് അസൂയയ്ക്കൊക്കെ സമയം കിട്ടുന്നത്. ഞങ്ങളൊരു ഹിറ്റ് ജോഡിയായിരുന്നു. മോഹ്റ ചെയ്യുമ്പോഴും ഇപ്പോഴും. ഞങ്ങള്‍ ഇടയ്ക്ക് പരസ്പരം എവിടെയെങ്കിലും വച്ച് കണ്ടുമുട്ടാറുണ്ട്.
ഞങ്ങള്‍ സംസാരിക്കുകയും ചെയ്യും. എല്ലാവരും മുന്നോട്ട് പോകും. പക്ഷെ ഒരു തകര്‍ന്ന വിവാഹ നിശ്ചയം എന്റെ തലയില്‍ ഇപ്പോഴുമുണ്ട്. എന്തുകൊണ്ടാണെന്ന് അറിയില്ല”- രവീണ പറയുന്നു
രവീണയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് അക്ഷയ് കുമാര്‍ മറ്റൊരു നടിയുമായി പ്രണയത്തിലാകുന്നത്. ഈ സമയത്ത് കാണാന്‍ രവീണയെ പോലെ തന്നെയുള്ളൊരു നടിയുമായി അക്ഷയ് കുമാര്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പിന്നീടാണ് നടി ട്വിങ്കിള്‍ ഖന്നയുമായി അക്ഷയ് കുമാര്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇരുവരും 2001 ല്‍ വിവാഹം കഴിക്കുകയും ചെയ്തു.
രവീണ ടണ്ടനും പിന്നീട് ഫിലിം ഡിസ്ട്രിബ്യൂട്ടറായ അതില്‍ തഡനിയുമായി പ്രണയത്തിലായി. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2004 ല്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
പ്രണയ തകര്‍ച്ചയ്ക്ക് ശേഷം അക്ഷയ് കുമാറും രവീണ ടണ്ടനും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് രവീണ ടണ്ടന്.
പോയ വര്‍ഷം പുറത്തിറങ്ങിയ നെറ്റ്ഫ്ളിക്സ് സീരീസായ ആര്യണകിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. കന്നഡ സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫ് 2വിലൂടെയാണ് രവീണയുടെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ്.