ന്യൂഡല്‍ഹി: ടെസ്റ്റ് ബൗളര്‍മാരുടെ നിരയില്‍ ഒന്നാമനായി ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ രവീന്ദ്ര ജഡേജ. ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനെ പിന്തള്ളിയാണ് ജഡേജ ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തിയത്. റാഞ്ചി ടെസ്റ്റിലെ മികച്ച പ്രകടനമാണ് ജഡേജയ്ക്കു നേട്ടമായത്. ജഡേജയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. ഇതോടെ ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഓന്നാമതെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡും ജഡേജ സ്വന്തമാക്കി.
ബാറ്റിംഗില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. മൂന്നാം ടെസ്റ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പൂജാരയെ രണ്ടാം റാങ്കിലേക്കുയര്‍ത്തിയത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ബാറ്റിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബംഗളൂരുവിലും റാഞ്ചിയിലും ശരാശരി പ്രകടനം കാഴ്ചവച്ച വിരാട് കോഹ്ലി നാലാമനാണ്