കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വിട്ടയച്ചു.
വ്യാഴാഴ്ച രാവിലെ എട്ടിന് ശേഷമാണ് രവീന്ദ്രൻ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസുകളിലാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്.
മുമ്പ് മൂന്നു തവണ നോട്ടീസ് അയച്ചപ്പോഴും കോവിഡ് ഉള്‍പ്പെടെയുള്ള ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന് ഹാജരായിരുന്നില്ല.