തിരുവനന്തപുരം: പ്രളയദുരന്തത്തിൽപ്പെട്ട് വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങളുടെ വിതരണം രണ്ടാഴ്ചക്കകം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് . 36 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സെപ്റ്റംബർ മൂന്നിനകം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും തുറക്കും. 211 സ്കൂളുകൾ ഓണം അവധിക്ക് ശേഷം ഇന്ന് തുറന്നില്ല. ദുരിതാശ്വാസ ക്യാന്പുകൾക്ക് പകരം സ്ഥലം കണ്ടെത്താൻ കഴിയാത്ത പ്രദേശങ്ങളിലെ സ്കൂളുകളിലാണ് ഇന്ന് അധ്യായനം തുടങ്ങാൻ കഴിയാതെ വന്നത്. സ്കൂൾ കലണ്ടർ പുനക്രമീകരിക്കുന്നതിൽ തീരുമാനം പിന്നീടെന്നും മന്ത്രി വ്യക്തമാക്കി.