കൊല്ലം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളും ഒരുപോലെ സംസാരിക്കാൻ കഴിയുന്ന വിദ്യാർഥികളാകും ഇനി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുണ്ടാവുകയെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
വാളത്തുംഗൽ സർക്കാർ ഹയർ സെക്കന്ററി സ്കൂളിന്റെ 150-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവപ്രഭ, മലയാളത്തനിമ, ശ്രദ്ധ തുടങ്ങിയ പദ്ധതികൾ പഠനനിലവാരം ഉയർത്താൻ വേണ്ട ിയാണ് സ്കൂളുകളിൽ നടപ്പാക്കുന്നത്.
തികച്ചും ശാസ്ത്രീയമായാണ് ഇത്തരം പരിപാടികൾക്ക് രൂപം നൽകിയിട്ടുള്ളത്. ഭാഷകൾ പരിചയിക്കുന്ന വിദ്യാർഥിക്ക് അത് പ്രയോഗത്തിൽ കൊണ്ട ുവരാൻ സഹായകമാകുന്ന വിധമാണ് വിദ്യാഭ്യാസ രീതി പരിഷ്കരിച്ചിട്ടുള്ളത്. പഠനാനുഭവത്തിലൂടെ വിദ്യാർഥികളും അധ്യാപകരും മികവ് തിരിച്ചറിയുന്ന അവസ്ഥയാണ് ഉണ്ടാവുക. പൊതുവിദ്യാഭ്യാസ മേഖല ഇങ്ങനെയാണ് വിശ്വാസമാർജിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2019 മാർച്ചോടെ സന്പൂർണ്ണ സ്കൂൾതല ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടാണ് ആഘോഷങ്ങൾക്ക് മന്ത്രി തുടക്കമിട്ടത്.
എം. നൗഷാദ് എംഎൽഎ അധ്യക്ഷനായി. ചടങ്ങിൽ മേയർ വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. കോർപറേഷനിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ സന്തോഷ്കുമാർ, വി.എസ്. പ്രിയദർശൻ, കൗണ്‍സിലർമാരായ വി. ഗിരിജാകുമാരി, എം. സുജ, സ്കൂളിലെ പ്രഥമാധ്യാപകരായ എം. വീണ, എസ്. സോമലത, ബേബി ചന്ദ്ര, ജമീലത്ത്, സംഘാടകസമിതി ഭാരവാഹികളായ വിനോദ് ഭരതൻ, എ.ജി. ശ്രീകുമാർ, മുഹമദ് സൂഫി, മറ്റ് ജനപ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.