തിരുവനന്തപുരം: ഹൈസ്കൂൾ-ഹയർ സെക്കൻഡറി ലയനം നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ, ഡിപിഐ എന്നിവ ഒരു ഡയറക്ടറേറ്റിന്റെ കീഴിലാക്കുമെന്നും മന്ത്രി അറിയിച്ചു. നിയമസഭയിലാണ് മന്ത്രിയുടെ വിശദീകരണം.
ഖാദർ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഹയർ സെക്കൻഡറി പ്രിൻസിപ്പിലാകും സ്കൂൾ മേധാവി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലാകും. ഖാദർ കമ്മിറ്റിയുടെ 14 നിർദേശങ്ങളിൽ രണ്ടെണ്ണം ഉടൻ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സഭയിൽ പറഞ്ഞു.
അധ്യാപനത്തിന്റെ കാര്യത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചൊവ്വാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്കൂള്‍ അധ്യാപകര്‍ ഹൈസ്കൂളിലും തന്നെയായിരിക്കും തുടര്‍ന്നും പഠിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞിരുന്നു.