
എരുമേലി: തോട്ടിൽ കുമിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരേയും ജലാശയമലിനീകരണത്തിനെതിരേയും വേറിട്ട പ്രതിഷേധം.
വർധിച്ചുവരുന്ന ജലമലിനീകരണം കണ്ടുമടുത്ത് വളരെ വ്യത്യസ്തമായ രീതിയിൽ സ്വയം പുഴയായി അവതരിച്ചാണ് രവീന്ദ്രൻ തന്റെ പ്രതിഷേധം അറിയിക്കുകയും അതിലൂടെ ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്തത്.
പുഴയിൽ നിന്നു ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളും കവറുകളും ദേഹമാസകലം അണിഞ്ഞ് പുഴയുടെ പ്രതിരൂപമായായിരുന്നു പ്രതിഷേധം.
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പേട്ടക്കവല, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സർക്കാർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ, എരുമേലി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായിരുന്നു രവീന്ദ്രൻ എരുമേലിയുടെ വണ്‍മാൻഷോ.