മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് പരിശീലകൻ എന്ന നേട്ടം ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക്. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ പുതിയ കണക്കുകൾ പ്രകാരം 11.7 ലക്ഷം ഡോളറാ(10 കോടി രൂപ)ണ് ശാസ്ത്രിയുടെ വാർഷിക വരുമാനം. ഡാരൻ ലേമാൻ, ട്രെവർ ബെയ്ലിസ് എന്നിവരാണ് ശാസ്ത്രിക്കു പിന്നിലുള്ളവർ. 55 ലക്ഷം ഡോളർ, 52 ലക്ഷം ഡോളർ എന്നിങ്ങനെയാണ് ഇവർ യഥാക്രമം പ്രതിഫലം വാങ്ങുന്നത്.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ സ്റ്റീവൻ സ്മിത്താണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. 14 ലക്ഷം ഡോളറിലധികമാണ് സ്മിത്ത് ഒരു വർഷം നേടുന്നത്. സിംബാബ്വെ ക്യാപ്റ്റൻ ഗ്രേം ക്രീമർ ഡ്രോസിനു കിട്ടുന്ന തുകയുടെ 20 മടങ്ങാണ് സ്റ്റീവൻ സ്മിത്തിന് കിട്ടുന്നത്.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒരു വർഷം നേടുന്നത് 10 ലക്ഷം ഡോളറാണ്. എന്നാൽ ബിസിസിഐയിൽ നിന്നുള്ള പ്രതിഫലവും ഐപിഎൽ മത്സരങ്ങളിൽ നിന്നുള്ളതെല്ലാം ചേർത്താൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വലിയ സന്പന്നൻ വിരാട് കോഹ്ലി തന്നെ. എന്നാൽ വാർഷിക പ്രതിഫല കണക്കിൽ കോഹ്ലിയേക്കാൻ പ്രതിഫലം പരിശീലകനായ ശാസ്ത്രി നേടുന്നു.