കൊച്ചി: പനമ്പിള്ളി നഗര്‍ ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ കൊടുംകുറ്റവാളി രവി പൂജാരിയെ റിമാൻഡ് ചെയ്തു. ഈ മാസം 22 വരെയാണ് റിമാൻഡ് ചെയ്തത്.
എറണാകുളം സിജെഎം കോടതിയാണ് റിമാൻഡ് അനുവദിച്ചത്. പൂജാരിയെ പ്രത്യേക അന്വേഷണ സംഘം രാത്രിയിൽ ബംഗളൂരുവിലേക്ക് കൊണ്ടുപോകും.
കേസിൽ കൂടുതൽ പേർ അറസ്റ്റിലാകാനുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിലായി പൂജാരിയെ ചോദ്യം ചെയ്തതില്‍നിന്ന് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പൂജാരി വെളിപ്പെടുത്തിയ ക്രിമിനല്‍ സംഘങ്ങള്‍ക്ക് കേസുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനായുള്ള ശാസ്ത്രീയ തെളിവെടുപ്പ് അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. പൂജാരി കുറ്റം സമ്മതിക്കുകയും പൂജാരിയുടെ ശബ്ദം ബ്യൂട്ടിപാര്‍ലര്‍ ഉടമ ലീന മരിയ പോള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.