ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരി പിടിയിലായിട്ട് രണ്ടാഴ്ച. ജനുവരി 19നാണ് രവി പൂജാരിയും കുടുംബവും ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പിടിയിലായത്. ആന്റണി എന്ന കള്ളപ്പേരിലാണ് രവി പൂജാരി സെനഗലിൽ കഴിഞ്ഞിരുന്നത്.
ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയുടെ പാസ്പോർട്ടായിരുന്ന രവി പൂജാരിയുടെ കൈവശമുണ്ടായിരുന്നത്. സെനഗലിലെ ബാർബർ ഷോപ്പിൽനിന്നുമാണ് രവി പൂജാരി പിടിയിലായത്.
രവി പൂജാരിയെ ഇന്ത്യയ്ക്കു വിട്ടുനൽകാമെന്നു സെനഗൽ അധികൃതർ അറിയിച്ചു. ഇയാളെ ഇന്ത്യയിലെത്തിക്കാൻ നടപടികൾ ആരംഭിച്ചതായാണ് വിവരം. രവി പൂജാരി പിടിയിലായ വിവരം കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സ്ഥിരീകരിച്ചിരുന്നു.
രവി പൂജാരിക്കെതിരെ ബംഗളൂരു പോലീസ് റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഏഴുപതോളം കേസുകളിൽ ഇയാൾ പ്രതിയാണ്. കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിന് പിന്നിലും രവി പൂജാരിയാണെന്നാണ് സൂചന.