പൂന: വൈകാതെതന്നെ എം.എസ്. ധോണി രാജ്യാന്തര ഏകദിന ക്രിക്കറ്റ് വേദിയോട് വിടപറയുമെന്ന് ഇന്ത്യൻ ടീം മുഖ്യപരിശീലകൻ രവിശാസ്ത്രി. ഇംഗ്ലണ്ടിൽനടന്ന ഏകദിന ലോകകപ്പിനുശേഷം ധോണി ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. അതേസമയം, ഐപിഎലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ധോണിയെ ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് ശാസ്ത്രി വ്യക്തമാക്കി.
ധോണിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത് പോലെ ഏകദിനത്തിൽ നിന്നും ഉടൻ വിരമിക്കും. ഉറപ്പായും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കും. ടീമിലേക്ക് മടങ്ങിവരണമെന്നതിനായി ധോണി ഒന്നും ചെയ്യില്ല.
ഐപിഎലിൽ മികച്ച പ്രകടനം നടത്തിയാൽ തീർച്ചയായും ട്വന്റി-20 ലോകകപ്പിലേക്ക് പരിഗണിക്കും. അങ്ങനെയെങ്കിൽ ഋഷഭ് പന്ത്, സഞ്ജു സാംസണ് എന്നിവർക്കൊപ്പം ധോണിയും ലോകകപ്പ് ടീമിലേക്കുള്ള ടിക്കറ്റിനായി രംഗത്തുണ്ടാകും – ശാസ്ത്രി പറഞ്ഞു.