ദുബായ്: ഐസിസി പുറത്തിറക്കിയ പുതിയ റാങ്കിംഗിൽ ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒന്നാം സ്ഥാനം നിലനിർത്തി. സഹതാരം ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തേക്കു കടന്നു.
ഇംഗ്ലണ്ടിനെതിരേ ആദ്യ ടെസ്റ്റിൽ ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന് 853 പോയിന്റാണുള്ളത്. ആ മത്സരത്തിൽ ആറു വിക്കറ്റ് നേടിയ ബുംറ ഒരു സ്ഥാനം ഉയർന്ന് നാലാമതെത്തി. റാങ്കിംഗിൽ ആദ്യ പത്തിലുള്ള മൂന്നാമത്തെ ഇന്ത്യക്കാരൻ ആറാം സ്ഥാനത്തുള്ളത് രവീന്ദ്ര ജഡേജയാണ്.
ഓൾറൗണ്ടർമാരുടെ ആദ്യ രണ്ടു സ്ഥാനങ്ങളിലും ജഡേജയും അശ്വിനുമാണ്. ഇന്ത്യക്കെതിരേ മികച്ച ബൗളിംഗ് കാഴ്ചവച്ച ജോ റൂട്ട് ഒരു സ്ഥാനം ഉയർന്ന് നാലാമതെത്തി.
ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ വിരാട് കോഹ് ലി ആറാം സ്ഥാനത്തേക്കു കടന്നു. ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാരനും കോഹ്ലിയാണ്. ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണാണ് ഒന്നാമത്.