സ്ത്രീയോട് അപമര്യാദയായി പെരുമാറിയത് മറ്റുള്ളവരോട് പറഞ്ഞതിലുള്ള വൈരാഗ്യം; നാലുവർഷത്തിന് ശേഷം രവികുമാർ കൊല ക്കേസിലെ പ്രതി ബിജുവിന് ജീവപര്യന്തം 

പ​​​റ​​​വൂ​​​ർ: ഇ​​ട​​പ്പ​​ള്ളി പോ​​ണേ​​ക്ക​​ര​​യി​​ൽ ഗൃ​​ഹ​​നാ​​ഥ​​നെ കു​​ത്തി കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ഒ​​ന്നാം പ്ര​​​തി​​യാ​​യ ഇ​​​ട​​​പ്പ​​​ള്ളി നോ​​​ർ​​​ത്ത് ആ​​​ലി​​​യ​​​ത്തു​​​പ​​​റ​​​മ്പ് ബി​​​ജു​​വി​​നു (35) ​ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന​​​ത​​​ട​​​വും ര​​​ണ്ടു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും പ​​റ​​വൂ​​ർ അ​​​ഡീ​​​ഷ​​​ണ​​ൽ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ശി​​​ക്ഷ വി​​​ധി​​​ച്ചു.

ഇ​​​ട​​​പ്പ​​​ള്ളി നോ​​​ർ​​​ത്ത് പോ​​​ണേ​​​ക്ക​​​ര പ​​​ത്മ​​​വി​​​ലാ​​​സ​​​ത്തി​​​ൽ ര​​​വി​​​കു​​​മാ​​​ർ (42) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പി​​​ഴ​​​യ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​തി ര​​​ണ്ടു വ​​​ർ​​​ഷം അ​​​ധി​​​ക ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്ക​​​ണം. പി​​​ഴ അ​​​ട​​​യ്ക്കു​​​ന്ന തു​​​ക കൊ​​ല്ല​​പ്പെ​​ട്ട ര​​​വി​​​കു​​​മാ​​​റി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു ന​​​ൽ​​​കും. കേ​​​സി​​​ൽ ഏ​​​ഴു പ്ര​​​തി​​​ക​​​ളാണുണ്ടാ​​​യി​​​രു​​​ന്ന​​ത്. ര​​​ണ്ടു മു​​​ത​​​ൽ ഏ​​​ഴു​ വ​​​രെ പ്ര​​​തി​​​ക​​​ളെ തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ കോ​​​ട​​​തി വെ​​​റു​​​തെ​​​വി​​​ട്ടു.

2015 ജ​​​നു​​​വ​​​രി 21നു ​​​പോ​​​ണേ​​​ക്ക​​​ര ച​​​ങ്ങ​​​മ്പു​​​ഴ ക്രോ​​​സ് റോ​​​ഡി​​​ൽ വ​​​ച്ചാ​​​യി​​രു​​ന്നു സം​​​ഭ​​​വം. ര​​​വി​​​കു​​​മാ​​​ർ വാ​​​ട​​​ക​​​യ്ക്കു കൊ​​​ടു​​​ത്തി​​​രു​​​ന്ന വീ​​​ട്ടി​​​ലെ സ്ത്രീ​​​യോ​​​ടു പ്ര​​തി അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി. ഇ​​ക്കാ​​ര്യം പോ​​​ലീ​​​സി​​ൽ അ​​​റി​​​യി​​​ച്ച​​​തി​​​ലും നാ​​​ട്ടി​​​ൽ മ​​​റ്റു​​​ള്ള​​​വ​​​രോ​​​ടു പ​​​റ​​​ഞ്ഞ​​​തി​​​ലു​​​മു​​​ള്ള വി​​​രോ​​​ധ​​മാ​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ക​​ലാ​​ശി​​ച്ച​​ത്.

ക​​​ട​​​യി​​​ൽ മ​​​രു​​​ന്നു വാ​​​ങ്ങാ​​​ൻ പോ​​​യ ര​​​വി​​​കു​​​മാ​​​റി​​​നെ ഭാ​​​ര്യ സു​​​ബി​​​യു​​​ടെ ക​​​ൺ​​​മു​​​ന്നി​​​ൽ​​​വ​​​ച്ച് പ്ര​​തി ക​​​ത്തി ഉ​​​പ​​​യോ​​​ഗി​​​ച്ചു കു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​ട​​ൻ ര​​​വി​​​കു​​​മാ​​​റി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച സു​​​ബി​​​യെ ബി​​​ജു ത​​​ള്ളി​​​യി​​​ടു​​​ക​​​യും വീ​​ഴ്ച​​യി​​ൽ സു​​​ബി​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​ച്ചാ​​​ണു ര​​​വി​​​കു​​​മാ​​​ർ മ​​​രി​​​ച്ച​​​ത്.

ക​​​ള​​​മ​​​ശേ​​​രി സി​​​ഐ ആ​​​യി​​​രു​​​ന്ന കെ.​​​ജെ. മാ​​​ർ​​​ട്ടി​​​നാ​​​ണു കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ചു കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

Related posts