ചന്ദ്രപുർ: ഓടുന്ന ബസിൽ പത്തൊന്‍പതുകാരിയെ പരസ്യമായി ചുംബിച്ച ബിജെപി നേതാവ് അറസ്റ്റിൽ. സ്വകാര്യ സ്കൂൾ അധ്യാപകൻകൂടിയായ രവീന്ദ്ര ഭവൻതാഡെ ആണ് ചൊവ്വാഴ്ച അറസ്റ്റിലായത്.
ജൂൺ 27നു മഹാരാഷ്ട്രയിലെ ഗഡ്ചിറോലി ജില്ലയിലെ ചന്ദ്രപുരിലാണു സംഭവം നടന്നത്. ഭവൻതാഡെ യുവതിയെ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങൾ ബസിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതു സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതേത്തുടർന്ന് ജൂലൈ രണ്ടിനാണു യുവതി പരാതി നല്‍കിയത്.
ഭവൻതാഡെ അധ്യാപകനായ സ്കൂളിലെ പൂർവവിദ്യാർഥിനിയാണു യുവതി. അതേസമയം, ഭവൻതാഡെയെ നാലു മാസം മുന്‍പ് പാർട്ടിയിൽനിന്നു പുറത്താക്കിയതാണെന്നു ചിമൂർ-ഗഡ്ചിറോലി മണ്ഡലത്തിലെ ബിജെപി എംപി അശോക് നേതെ പറഞ്ഞു.