ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ടെലികോം മേഖലയ്ക്ക് ആശ്വാസ പാക്കേജ് വേണമെന്ന് വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ്. കുറഞ്ഞ ലൈസൻസ് ഫീസ്, ജിഎസ്ടി 18 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കുക തുടങ്ങിയവയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ജിഎസ്ടിയിൽ മാറ്റം വന്നാൽ ഉപയോക്താക്കളുടെ ബില്ലിൽ ആ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിൽ ആണ്.
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ സ്വപ്നം സാക്ഷാത്കരിക്കാൻ ഡാറ്റാ താരിഫിൽ ഇനിയും കുറവ് വന്നേ പറ്റൂ. 5ജി നെറ്റ്വർക്ക് എത്തുന്പോഴും ഡാറ്റാ താരിഫുകൾ എല്ലാവർക്കും താങ്ങാൻ കഴിയുന്നതാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. കന്പനികൾ കേന്ദ്ര സർക്കാരിനു നല്കുന്ന ലൈസൻസ് ഫീസിൽ 25 ശതമാനം ഇളവ് നല്‍കണമെന്നാണ് രവിശങ്കർ പ്രസാദിന്റെ ആഗ്രഹം.