റയല്‍ മുന്നോട്ട്; തോല്‍ക്കാതെ 40 കളികള്‍

rayal-lസെവിയ്യ: നാല്പതു കളികളില്‍ തോല്‍വിയറിയാതെ കുതിക്കുക എന്ന അപൂര്‍വ നേട്ടം കൈയകലെ നഷ്ടമാകു മെന്നുറപ്പിച്ച ഘട്ടത്തിലായിരുന്നു കരീം ബെന്‍സേമയെന്ന ഫ്രഞ്ച് താരം റയലിന്റെ രക്ഷകനായത്. 77ാം മിനിറ്റില്‍ രണ്ടു ഗോളിനു പിന്നിലായി തോല്‍വിയെ മുഖാമുഖം കണ്ട റയല്‍ അവിശ്വസനീയമായാണ് കളിയിലേക്ക് തിരിച്ചുവന്നത്. കോപ്പ ഡെല്‍ റേയില്‍ ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ ജയിച്ച റയല്‍ മാഡ്രിഡ് രണ്ടാം പാദത്തില്‍ സമനില വഴങ്ങി. സ്‌കോര്:! 33. ഇരുപാദങ്ങളിലുമായി 63 എന്ന സ്‌കോറിനു ജയിച്ച റയല്‍ കോപ്പ ഡെല്‍ റേയുടെ ക്വാര്‍ട്ടറിലെത്തി.

39 കളികള്‍ തോല്‍വിയറിയാത്തതിന്റെ ആത്മവിശ്വാസമായി സെവിയ്യയുടെ കളത്തിലെത്തിയ റയലിനു പത്താം മിനിറ്റില്‍ തിരിച്ചടി കിട്ടി. റയല്‍ ബോക്‌സില്‍ ഉയര്‍ന്നു വന്ന പന്തില്‍ തലവച്ച റയലിന്റെ ബ്രസീല്‍ താരം ഡാനിലോയ്ക്കു പിഴച്ചപ്പോള്‍ പന്ത് സ്വന്തം ഗോള്‍ പോസ്റ്റില്‍ കയറി. ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ജയിച്ചതിന്റെ മുന്‍തൂക്കമുള്ള റയല്‍ സമനില ഗോളിനായി പൊരുതിയെങ്കിലും ആദ്യപകുതിയില്‍ റയലിനെ ഒരു ഗോളിനു തളച്ചിടാന്‍ സെവിയ്യയ്ക്കു കഴിഞ്ഞു.

രണ്ടാം പകുതിയുടെ 48ാം മിനിറ്റിലാണ് റയല്‍ ആരാധകരുടെ ശ്വാസം നേരേ വീണത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയ്ല്‍ കരീം ബെന്‍സേമ ത്രയം! അടങ്ങുന്ന ഒന്നാം നിര ടീമില്ലെങ്കിലും റയലിന്റെ ശക്തി തെളിയിച്ച ഗോളാണ് 48ാം മിനിറ്റില്‍ മാര്‍ക്കോ അസാന്‍സിയോയുടെ ബൂട്ടില്‍ നിന്നും പിറന്നത്. മൈതാനമധ്യത്തിനും ഏറെ പിന്നില്‍നിന്നു ലഭിച്ച പന്തുമായി കുതിച്ച് സെവിയ്യന്‍ പ്രതിരോധത്തെ കബിളിപ്പിച്ച അസാന്‍സിയോ ഗോള്‍ കീപ്പര്‍ ഡേവിഡ് സോറിയയുടെ കൈകള്‍ക്കുള്ളിലൂടെ പന്ത് വലയിലാക്കി.

എന്നാല്‍, റയലിന്റെ സന്തോഷത്തിന് ആയുസ് അഞ്ചു മിനിറ്റു മാത്രമായിരുന്നു. ഇടതു വശത്തുനിന്ന് റയല്‍ ബോക്‌സില്‍ താഴ്ന്നു വന്ന പന്തില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സ്റ്റീവന്‍ ജോവാറ്റിക് കാല്‍! വച്ചു. സെവിയ 21ന് മുന്നില്‍.

77ാം മിനിറ്റില്‍ വലതു വശത്തു കൂടിയുള്ള സെവിയന്‍ മുന്നേറ്റം.മൈനസ് ആംഗിളില്‍ നിന്നുള്ള ഷോട്ട് റയല്‍ ഗോളി കിക്കോ കസിയ തടഞ്ഞിട്ടെങ്കിലും പോസ്റ്റിനു മുന്നില്‍ കാത്തു നിന്ന ഇബോറ പന്ത് വലയിലേക്കു തിരിച്ചു വിട്ടു. ക്വാര്‍ട്ടറില്‍ കടക്കാമെങ്കിലും 39 മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചു വന്നതിന്റെ മാറ്റ് കുറയ്ക്കാന്‍ റയല്‍ ഒരുക്കമല്ലായിരുന്നു. 83 മിനിറ്റില്‍ സെവിയന്‍ ബോക്‌സില്‍ പന്തുമായെത്തിയ കാസെമിറോയെ പുറകില്‍ നിന്നും തള്ളി വീഴ്ത്തിയതിനു റഫറി റയലിനു പെനാല്‍റ്റി നല്‍കി.

റൊണാള്‍ഡോയുടെ അഭാവത്തില്‍ സ്‌പോട്ട് കിക്കെടുക്കാനെത്തിയ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഒരുപഴുതും കൂടാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. സെവിയ്യ ജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു കളിയുടെ ഇഞ്ചുറി ടൈമില്‍ ബെന്‍സേമയുടെ ഗോള്‍ പിറന്നത്. സെവിയന്‍ പ്രതിരോധ താരങ്ങളെ ഓരോന്നായി മറികടന്നു ഫ്രഞ്ച് താരം പന്ത് വലയിലേക്കു തൊടുത്തു. റയലിന്റെ അപരാജിത കുതിപ്പിനു നാല്‍പ്പതിന്റെ മധുരം. മുപ്പതു ജയവും 10 സമനിലയുമായാണ് റയലിന്റെ തോല്‍വിയറിയാതെയുള്ള കുതിപ്പ്.

മറ്റു മത്സരങ്ങളില്‍ സെല്‍റ്റ ഡി വിഗോ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു വലന്‍സിയയെ പരാജയപ്പെടുത്തി. ഇരുപാദങ്ങളിലുമായി 62 എന്ന സ്‌കോറിന്റെ വിജയത്തോടെ സെല്‍റ്റ ഡി വിഗോ ക്വാര്‍ട്ടറിലെത്തി. ഐബര്‍ ഒസാസുന മത്സരം ഗോള്‍രഹിതമായി കലാശിച്ചതോടെ ആദ്യ പാദത്തില്‍ 30ത്തിന് വിജയിച്ചതിന്റെ ആനുകൂല്യത്തില്‍ ഐബറും ക്വാര്‍ട്ടറിലെത്തി.

Related posts