മാഡ്രിഡ്/ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ 2024-25 സീസണിലെ ഏറ്റവും വലിയ ഞെട്ടലില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും.
കിലിയന്‍ എംബപ്പെ, ജൂഡ് ബെല്ലിങ്ഗം, വിനീഷ്യസ് ജൂണിയര്‍ എന്നിങ്ങനെ നീളുന്ന താരപ്രഭയിലിറങ്ങിയ റയല്‍ മാഡ്രിഡിനെ 1-3നു ഇറ്റാലിയന്‍ കരുത്തുമായെത്തിയ എസി മിലാന് തകര്‍ത്തെറിഞ്ഞു.
പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്പോര്‍ട്ടിംഗ് സിപിക്ക് എതിരേ എവേ പോരാട്ടത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ദയനീയ തോല്‍വി വഴങ്ങി(4-1).
ഹോം മത്സരത്തില്‍ ലിവര്‍പൂള്‍ 4-0നു ജര്‍മന്‍ ക്ലബ്ബായ ലെവര്‍കൂസെനെ കീഴടക്കി. യുവന്റസും ലില്ലയും 1-1 സമനിലയില്‍ പിരിഞ്ഞു.