അ​സം​ഘ​ടി​ത​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ​ക്കൂ​ലി കേ​ര​ള​ത്തി​ല്‍ ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ ഇ​ര​ട്ടി​യെ​ന്ന് ആ​ർ​ബി​ഐ

മും​ബൈ: അ​സം​ഘ​ടി​ത​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ​ക്കൂ​ലി കേ​ര​ള​ത്തി​ല്‍ ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ ഇ​ര​ട്ടി. റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടി​ൽ ആ​ണി​ത് സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​മ്മു-​ക​ശ്മീ​രും ത​മി​ഴ്‌​നാ​ടും ആ​ണ് കേ​ര​ള​ത്തി​ന് പി​ന്നി​ല്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശും ത്രി​പു​ര​യും ഗു​ജ​റാ​ത്തും ഉ​ത്ത​ര്‍​പ്ര​ദേ​ശും ഏ​റ്റ​വും പി​ന്‍​നി​ര​യി​ലും സ്ഥാ​നം​നേ​ടി.

ആ​ര്‍​ബി​ഐ പു​റ​ത്തു​വി​ട്ട ഹാ​ന്‍​ഡ്ബു​ക്ക് ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ണ്‍ ഇ​ന്ത്യ​ന്‍ സ്റ്റേ​റ്റ്‌​സ് ഫോ​ര്‍ 2023-24ല്‍ ​സം​സ്ഥാ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ വ​ന്‍ അ​ന്ത​ര​മു​ള്ള​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ര​ള​ത്തി​ല്‍ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ പു​രു​ഷ ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രാ​ശ​രി ദി​വ​സ​ക്കൂ​ലി കേ​ര​ള​ത്തി​ല്‍ 807.2 രൂ​പ​യാ​ണെ​ങ്കി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള ജ​മ്മു-​ക​ശ്മീ​രി​ല്‍ അ​ത് 566.1 രൂ​പ​യും മൂ​ന്നാം​സ്ഥാ​ന​ത്തു​ള്ള ത​മി​ഴ്‌​നാ​ട്ടി​ല്‍ 540.6 രൂ​പ​യു​മാ​ണ്. 372.7 രൂ​പ​യാ​ണ് ദേ​ശീ​യ ശ​രാ​ശ​രി. മ​ധ്യ​പ്ര​ദേ​ശാ​ണ് കൂ​ലി​യു​ടെ കാ​ര്യ​ത്തി​ല്‍ ഏ​റ്റ​വും​പി​ന്നി​ല്‍. അ​വി​ടെ ശ​രാ​ശ​രി ദി​വ​സ​ക്കൂ​ലി 242.2 രൂ​പ മാ​ത്ര​മാ​ണ്. ഗു​ജ​റാ​ത്ത് (256.1), ഉ​ത്ത​ര്‍​പ്ര​ദേ​ശ് (334.4) ത്രി​പു​ര (337.2) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളും ഏ​റ്റ​വും പി​ന്നി​ലു​ണ്ട്.

ഗ്രാ​മീ​ണ നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പു​രു​ഷ​ന്മാ​രു​ടെ ശ​രാ​ശ​രി ദി​വ​സ​വേ​ത​നം കേ​ര​ള​ത്തി​ല്‍ 893.6 രൂ​പ​യാ​ണ്. ജ​മ്മു-​ക​ശ്മീ​ര്‍ (552.2), ത​മി​ഴ്‌​നാ​ട് (539.7) സം​സ്ഥാ​ന​ങ്ങ​ള്‍​ത​ന്നെ​യാ​ണ് തൊ​ട്ട​ടു​ത്ത്. 471.3 രൂ​പ​യാ​ണ് ദേ​ശീ​യ ശ​രാ​ശ​രി. മ​ധ്യ​പ്ര​ദേ​ശ് (292.4), ത്രി​പു​ര (322.2), ഗു​ജ​റാ​ത്ത് (344.4) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഏ​റ്റ​വും​പി​ന്നി​ല്‍.

2014-15 വ​ര്‍​ഷം കേ​ര​ള​ത്തി​ലെ നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രാ​ശ​രി ദി​വ​സ​ക്കൂ​ലി 787.9 രൂ​പ​യാ​യി​രു​ന്നു എ​ന്ന് ആ​ര്‍​ബി​ഐ​യു​ടെ ക​ണ​ക്കി​ല്‍ പ​റ​യു​ന്നു. കേ​ര​ള​വും ത​മി​ഴ്‌​നാ​ടും ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഉ​ത്ത​രേ​ന്ത്യ​യി​ല്‍​നി​ന്ന് വ​ന്‍​തോ​തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ വ​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ഈ ​ക​ണ​ക്കി​ല്‍​നി​ന്ന് വ്യ​ക്ത​മാ​ണ്.

Related posts

Leave a Comment