തിരുവനന്തപുരം: റിസർവ് ബാങ്ക് പ്രഖ്യാപനങ്ങൾ അപര്യാപ്തമെന്ന് ധനമന്ത്രി തോമസ് ഐസക്. സാഹചര്യത്തിന്റെ ഗൗരവം ആർബിഐ ഉൾക്കൊള്ളുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അറുപത് ശതമാനം പണം അധികം നൽകുമെന്ന വാഗ്ദാനം പൊള്ളയാണ്. വായ്പാ പരിധി ഉയർത്തണമെന്ന് ആവശ്യം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണം. മൊറട്ടോറിയം ഒരു വർഷം ആക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സുപ്രധാന വിഷയങ്ങളിൽ ആർബിഐ മൗനം പാലിക്കുന്നുവെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
കോവിഡിന്റെ പശ്ചാത്തലത്തിൽ റിവേഴ്സ് റീപ്പോ നിരക്ക് 3.75% ശതമാനമാക്കി ആർബിഐ കുറച്ചിരുന്നു. അതേസമയം റിപ്പോ നിരക്കിൽ മാറ്റമില്ല. ബാങ്കുകൾക്ക് 50,000 കോടി രൂപയും ആർബിഐ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഇത്.
നബാർഡ്, സിഡ്ബി, ദേശീയ ഹൗസിംഗ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി വീതം നൽകും. സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട് അനുവദിച്ചതായും ആർബിഐ ഗവർണർ വ്യക്തമാക്കിയിരുന്നു.