കൊച്ചി: സ്ഥാപനങ്ങളെയും വിദ്യാര്ഥികളെയും പിന്തുണയ്ക്കുന്നതിനായി പൊതുമേഖലാസ്ഥാപനങ്ങളുടെ സിഎസ്ആര് ഫണ്ടുകള് ഉള്പ്പെടെയുള്ള വിഭവങ്ങള് സമാഹരിക്കാന് ലക്ഷ്യമിടുന്നതായി മന്ത്രി ആര്. ബിന്ദു. എറണാകുളം സെന്റ് തെരേസാസ് കോളജില് പ്രഥമ ഉന്നത വിദ്യാഭ്യാസ പുരസ്കാരങ്ങള് വിവിധ സര്വകലാശാലകള്ക്കും കോളജുകള്ക്കും സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളതലത്തിലേക്ക് ഉയര്ത്താനായി.
കേരള ഇന്സ്റ്റിറ്റ്യൂഷണല് റാങ്കിംഗ് ഫ്രെയിംവര്ക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി മാറി.
ദേശീയ- രാജ്യാന്തര റാങ്കിംഗില് കേരളത്തില്നിന്നുള്ള സ്ഥാപനങ്ങള് സ്ഥിരമായി ഇടംപിടിക്കുന്നുണ്ട്. നാഷണല് ഇന്സ്റ്റിറ്റ്യൂഷണല് റാങ്കിംഗ് ഫ്രെയിംവര്ക്ക്, ഗ്ലോബല് തുടങ്ങിയ അഭിമാനകരമായ റാങ്കിംഗുകള്, അക്രഡിറ്റേഷന് സംവിധാനങ്ങള് തുടങ്ങിയ നേട്ടങ്ങള് നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ്. സാങ്കേതിക നവീകരണവും വിദ്യാഭ്യാസത്തിലെ പ്രവേശനക്ഷമതയും താങ്ങാനാകുന്ന സാമ്പത്തികസ്ഥിതിയും ഒരു മുന്ഗണനയായി തുടരുന്നുണ്ടെന്നും മന്ത്രി പഞ്ഞു.
ചടങ്ങില് നാക് മുന് ഡയറക്ടര് രംഗനാഥ് എച്ച്. അന്നേഗൗഡ, ഉന്നതവിദ്യാഭ്യാസ കൗണ്സില് പ്രിന്സിപ്പല് സെക്രട്ടറി ഇഷിത റോയ്, ഉന്നതവിദ്യാഭ്യാസ കൗണ്സില് മെംബര് സെക്രട്ടറി ഡോ. രാജന് വറുഗീസ്, സെന്റ് തെരേസാസ് കോളജ് പ്രിന്സിപ്പൽ ഡോ. അല്ഫോന്സ വിജയ് ജോസഫ്, കോളജ് ഡയറക്ടര് സിസ്റ്റര് ടെസ തുടങ്ങിയവര് പങ്കെടുത്തു.