തൃശൂര്‍: നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും മന്ത്രി പറഞ്ഞു.
എട്ടരയ്ക്ക് തുടങ്ങുന്ന കോളജുകള്‍ക്ക് മൂന്നര വരെയും ഒമ്പതിന് തുടങ്ങുന്നവയ്ക്ക് നാലു വരെയും ഒമ്പതരക്ക് തുടങ്ങുന്നവയ്ക്ക് നാലര വരെയും പത്തിന് തുടങ്ങുന്നവയ്ക്ക് അഞ്ചുവരെയും അധ്യയനം നടത്താം.
നഷ്ടപ്പെടുന്ന അധ്യായന ദിവസങ്ങള്‍ക്ക് പകരം അതത് സെമസ്റ്ററുകളില്‍ തന്നെ പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കണം. അധ്യാപകര്‍ നിര്‍ബന്ധമായും ആറു മണിക്കൂര്‍ കാമ്പസിലുണ്ടാവണമെന്നും ബിന്ദു അറിയിച്ചു.