തൃശൂര്‍ ശ്രീകേരള വര്‍മ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ആരോപണവുമായി കെ എസ് യു.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രി ആര് ബിന്ദു പ്രവർത്തിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും കെ എസ് യു. ശ്രീകേരള വര്‍മ കോളജില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് നടന്ന ദിവസം മന്ത്രി ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ പറഞ്ഞു. മന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നും കെഎസ്യു വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയെ റീ കൗണ്ടിങ് നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് കാണിച്ച് കെഎസ്യു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
ഡിസിസി തിങ്കളാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഉണ്ടായ ആരോപണം മന്ത്രി ബിന്ദു നിഷേധിച്ചു.