സ്വവർഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ട്; മന്ത്രി ആർ ബിന്ദു

 സ്വ​വ​ർ​ഗ വി​വാ​ഹ​ത്തെ ആ​ധു​നി​ക സ​മൂ​ഹം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ആ​ർ ബി​ന്ദു. വി​ധി​യി​ൽ സു​പ്രിം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ന​ട​ത്തി​യ ന​രീ​ക്ഷ​ണ​ങ്ങ​ൾ സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വി​വാ​ഹം എ​ന്ന ആ​ശ​യം കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞ ആ​ശ​യം വ​ള​രെ പ്ര​സ​ക്ത​മാ​ണെ​ന്നും മ​ന്ത്രി ആ​ർ ബി​ന്ദു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ എ​ന്നി​വ​ർ സ്വ​വ​ർ​ഗ വി​വാ​ഹ​ങ്ങ​ൾ​ക്ക് നി​യ​മ​സാ​ധു​ത ന​ൽ​ക​ണ​മെ​ന്ന് വി​ധി പ​റ​ഞ്ഞെു. പ​ക്ഷേ  ജ​സ്റ്റി​സ് എ​സ്.​ര​വീ​ന്ദ്ര ഭ​ട്ട്, ഹി​മ കോ​ലി, പി.​എ​സ് ന​ര​സിം​ഹ എ​ന്നി​വ​ർ സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​സാ​ധു​ത ന​ൽ​കു​ന്ന​തി​നോ​ട് വി​യോ​ജി​ച്ചു.

സ്വ​വ​ർ​ഗ വി​വാ​ഹം ന​ഗ​ര​കേ​ന്ദ്രീ​കൃ​ത​മ​ല്ലെ​ന്നും വ​രേ​ണ്യ നി​ല​പാ​ട​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് നി​രീ​ക്ഷി​ച്ചു. സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ൾ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക വി​വാ​ഹ നി​യ​മം മാ​റ്റാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മാ​ത്ര​മ​ല്ല ഇ​വ​ർ​ക്ക് കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് ഭൂ​രി​പ​ക്ഷ വി​ധി.

 

Related posts

Leave a Comment