തിരുവനന്തപുരം: സംസ്ഥാനത്ത് ആർസി, ഡ്രൈവിംഗ് ലൈസൻസ് പ്രിന്റിംഗ് സംബന്ധിച്ചുള്ള അനശ്ചിതാവസ്ഥ തുടരുന്നു. ഇതുവരെ പ്രിന്റ് ചെയ്തതിന്റെ പണം നൽകാമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിന്റെ അടിസ്ഥാനത്തിൽ 15 കോടി അനുവദിച്ചെങ്കിലും ഈ തുക ഇതുവരെ കൈമാറിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന്റെ കാലതാമസമാണുള്ളത്.
അച്ചടിക്കാനാകാതെ പത്ത് ലക്ഷത്തിലേറെ ആർസിയും ലൈസൻസുമാണ് കെട്ടിക്കിടക്കുന്നത്. നവംബർ 27ന് മുടങ്ങിയതാണ് പ്രിന്റിംഗ്. അതേസമയം, മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ഫെസിലിറ്റി മാനേജ്മെന്റ് സേവനങ്ങൾ ചെയ്യുന്ന സിഡിറ്റിനു നൽകാനുള്ള 6.58 കോടി കുടിശിക ഈ മാസം വേണമെന്ന് അവരും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ സിഡിറ്റ് സേവനം നിർത്തിയാൽ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം തടസപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ