തിരുവനന്തപുരം : റീജണൽ കാൻസർ സെന്ററിൽ (ആർസിസി) രക്തകോശങ്ങളുടെ വില വർധിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് കേസെടുത്തു.
ആർസിസി ഡയറക്ടർ നാലാഴ്ചയ്ക്കകം വില വർധിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
960 രൂപയാണ് വർധിപ്പിച്ച വില. 2019 ൽ കോശങ്ങളുടെ വില 600 രൂപയായിരുന്നു. 2020 ൽ ഇത് 1700 രൂപയായി വർധിപ്പിച്ചു. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ രക്തബാങ്കിൽ ഇതിന്റെ വില 600 രൂപയാണ്.
ജനറൽ ആശുപത്രിയിൽ സൗജന്യമായാണ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. മുൻ നഗരസഭാ കൗൺസിലർ ജി.എസ്. ശ്രീകുമാറും പൊതുപ്രവർത്തകനായ ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി.