പുതുക്കാട്: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് ദുരിതമായി നിന്നിരുന്ന കാട്കയറിയ മുൾച്ചെടികൾ വിദ്യാർഥികൾ നീക്കം ചെയ്തു. തലക്കോട്ടുക്കര വിദ്യ എൻജിനീയർ കോളജിലെ എൻഎസ്എസ് യൂണിറ്റിലെ അംഗങ്ങളാണ് കാട് കയറിയ റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കിയത്.
യൂണിറ്റിലെ അറുപത് അംഗങ്ങൾ ചേർന്ന് മുൾച്ചെടികൾ വെട്ടിമാറ്റുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.റെയിൽവേ സ്റ്റേഷനിലെ ദുരിതയാത്ര രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്പിളി ശിവരാജൻ ഉദ്ഘാടനം ചെയ്തു. പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സെബൻ മാത്യു പല്ലൻ, അരുണ്‍ ലോഹിതാഷൻ, ലിൻസൻ പല്ലൻ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.