നേമം: നേമം പോലീസ് പിടിച്ച ലോറി വാഹനയാത്രകാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തടസ്സം സൃഷ്ടിക്കുന്നുവെന്ന രാഷ്ട്രദീപിക വാര്‍ത്തയെ തുടര്‍ന്ന് ലോറി റോഡില്‍ നിന്നും നീക്കി. നേമം പോലീസ് ക്വാര്‍ട്ടേഴ്സ് റോഡിലാണ് രണ്ട് മാസമായി തമിഴ്നാട് മണല്‍ ലോറി പിടിച്ചിട്ടിരുന്നത്. ഇടുങ്ങിയ റോഡില്‍ നേമം സിഐ ഓഫീസിന് സമീപമാണ് ലോറി യാത്രകാര്‍ക്ക് തടസമായി ഒരു വശം ചേര്‍ന്ന് കിടന്നിരുന്നത്. ഈ ലോറിയാണ് നേമം പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് ക്വാര്‍ട്ടേഴ്സ് റോഡിലേയ്ക്ക് മാറ്റിയത്.
ലോറി റോഡരികില്‍ കിടന്നിരുന്നതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണുവാന്‍ കഴിയാതിരിക്കുകയും രാത്രിയില്‍ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതിനാല്‍ ഇരുചക്ര വാഹനയാത്രക്കാര്‍ ലോറിയില്‍ കൊണ്ടിടിക്കുന്ന സംഭവമുണ്ടായിട്ടുണ്ട്. ലോറിക്കടിയില്‍ തെരുവു നായ്ക്കള്‍ രാത്രിയിലും പകലും തമ്പടിക്കുന്നതിനാല്‍ വഴിയാത്രകാര്‍ക്ക് ഭീഷണി യുമായിരുന്നു. ലോറി മാറ്റിയ തിനാല്‍ പോലീസ് ഉദ്യോഗ സ്ഥരോട് നന്ദി പറയുകയാണ് ഇവിടത്തെ നാട്ടുകാര്‍.