മാ​ന​സി​ക  വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക്ക് സ്കോ​ള​ർ​ഷി​പ്പ് നി​ഷേ​ധി​ച്ച സംഭവം; സ​ഹാ​യ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ; രാ​ഷ്‌ട്രദീ​പി​ക വാർത്തയെ തുടർന്നാണ് പ്രവർത്തകർ സഹായവുമായി മുന്നോട്ട് വന്നത് 

വ​ട​ക്കാ​ഞ്ചേ​രി: മാ​ന​സി​ക​ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക്ക് പ​ഞ്ചാ​യ​ത്ത് സ്കോ​ള​ർ​ഷി​പ്പ് നി​ഷേ​ധി​ച്ചെ​ങ്കി​ലും സ​ഹാ​യ ഹ​സ്ത​വു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡ് കു​ണ്ടു​കാ​ട് വ​ട്ട​പ്പാ​റ മൂ​ലേ​ട​ത്ത് ബെ​ന്നി​യു​ടെ മ​ക​ൻ പോ​ൾ​സ​നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് നി​ഷേ​ധി​ച്ച​ത്.

സ്കോ​ള​ർ​ഷി​പ്പ് നി​ഷേ​ധി​ച്ച വാ​ർ​ത്ത രാ​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സ​ഹാ​യ​വു​മാ​യി കു​ണ്ടു​കാ​ട് കോ​ണ്‍​ഗ്ര​സ് (ഐ) ​മേ​ഖ​ല ക​മ്മ​റ്റി പ്ര​വ​ർ​ത്ത​ക​ർ പോ​ൾ​സ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മു​ഴു​വ​ൻ പ​ഠ​ന​ചെ​ല​വും ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

യോ​ഗ​ത്തി​ൽ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​എം.​കു​രി​യാ​ക്കോ​സ്, എ​ൽ​ദോ തോ​മ​സ്, ജെ​യ്സ​ൻ മാ​ത്യു, വ​ർ​ഗ്ഗീ​സ് ത​ണ്ടാ​ശ്ശേ​രി, അ​നൂ​പ് തോ​മ​സ്, സ​നീ​ഷ് വ​ർ​ഗ്ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts