കോഴിക്കോട്: വൃദ്ധയായ യാത്രക്കാരി ഇറങ്ങാൻ ശ്രമിക്കവെ ബസ് മുന്നോട്ടെടുത്തതിന്റെ പേരിൽ സിറ്റിബസ് ജീവനക്കാരെ പിടികൂടി കർശന നടപടി സ്വീകരിച്ച പോലീസ് ഓഫീസർക്ക് സിറ്റി പോലീസ് കമ്മീഷണറുടെ റിവാർഡ്. കസബ സ്റ്റേഷനിലെ എഎസ്ഐ മാവൂര്‍ സ്വദേശി എം.പ്രദീപ്കുമാറാണ് റിവാര്‍ഡിന് അര്‍ഹനായത്.
ഇന്നലെ രാവിലെ ഒൻപതോടെ കോഴിക്കോട് ബിഇഎം സ്കൂളിനുമുന്നിൽ നടന്ന സംഭവം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട കമ്മീഷണർ എ.വി.ജോർജാണ് പോലീസിലെ സ്തുത്യർഹ്യ സേവനത്തിനുള്ള റിവാർഡ് പ്രഖ്യാപിച്ചത്. ഡ്യൂട്ടി ശരിയായവിധത്തിൽ നിർവഹിക്കുന്ന പോലീസുകാർക്ക് തുടർന്നും റിവാർഡ് നൽകുമെന്ന് കമീഷണർ അറിയിച്ചു.
ഇന്നലെ രാവിലെ മലാപറമ്പ് -സിവില്‍ വഴി തിരുവണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന കെഎൽ 11 ബിഎം 285 “സെവന് ഡേയ്സ്’ എന്ന ബസിലെ വൃദ്ധയായ യാത്രക്കാരിക്കും വിദ്യാര്‍ഥിക്കുമാണ് ദുരനുഭവമുണ്ടായത്. ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കണ്ടക്ടര്‍ ബെല്ലടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടുമാത്രം യാത്രക്കാരി മുന്ചക്രത്തിനടിയിലേക്ക് വീണില്ല. ബസ് സ്റ്റോപ്പില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് ബസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതെല്ലാം എന്തെന്ന ഭാവത്തിലായിരുന്നു ജീവനക്കാര്‍.
ആദ്യം കണ്ടക്ടറോട് ഇറങ്ങിവരാന്‍ പോലീസുകാരന് പറഞ്ഞു. കൂളായി ഇറങ്ങിവന്ന കണ്ടക്ടര്‍ ഓഫീസറുടെ തോളില്‍ തട്ടി സംസാരിക്കാന്‍ തുടങ്ങി. “”എന്താ ദേഹത്ത് തൊടണോ” എന്നായി ഓഫീസര്‍ . ഇതുകേട്ട കണ്ടക്ടര്‍ ചിരിച്ചു. “”എന്താ നിനക്ക് ചിരിവരുന്നോ..?” എന്ന ചോദ്യം ഉയര്‍ന്നതോടെ കണ്ടക്ടറുടെ ചിരിമാഞ്ഞു. “”നിന്റെ അമ്മയോ പെങ്ങളോ ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ” എന്ന ചോദ്യവും കേട്ടതോടെ രംഗം അത്ര പന്തിയല്ലെന്ന് കണ്ടക്ടര്ക്ക്ബോധ്യമായി. തുടര്‍ന്ന് ഡ്രൈവര്‍ ഇറങ്ങിവന്നു.
കഴുത്തില്‍ ഇയര്‍ഫോണ്‍. അത് ഊരി കീശയിലിട്ടെങ്കിലും പോലീസ് വിട്ടില്ല. “”പാട്ടുകേട്ടാണോടാ ബസ് ഓടിക്കുന്നത്” എന്നു ചോദിച്ച ഓഫീസര്‍ ഇരുവരോടും ലൈസന്‍സ് ആവശ്യപ്പെട്ടു.രണ്ടുപേരുടെയും കയ്യിലുള്ളത് ഫോട്ടോ സ്റ്റാറ്റ് മാത്രം. പൂര്‍ണമായും യൂണിഫോമിലുമല്ല. ഇതോടെ തിരുവണ്ണൂരില് ആളെ ഇറക്കിയശേഷം ബസ് ട്രാഫിക് സ്റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദേശവും നല്കി. അശ്രദ്ധമായി വാഹനേമാടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ജീവനക്കാർക്കെതിരേ കേസെടുക്കുകയായിരുന്നു. സംഭവത്തിന്റെ വിശദാംശമടക്കം രാഷ്ട്രദീപിക ഇന്നലെ റിപ്പോർട്ടുചെയ്തിരുന്നു.