രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വും വ്യ​വ​സാ​യി​യു​മാ​യ സി.​പി. പോ​ള്‍ അ​ന്ത​രി​ച്ചു

ചാ​ല​ക്കു​ടി: രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വും ചു​ങ്ക​ത്ത് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ സി.​പി. പോ​ള്‍ (83) അ​ന്ത​രി​ച്ചു. ചാ​ല​ക്കു​ടി​യി​ലെ വ​സ​തി​യി​ലായി​രു​ന്നു അ​ന്ത്യം. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ന് ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫോ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

കു​ന്ദം​കു​ളം സ്വ​ദേ​ശി​യാ​യി​രു​ന്ന ചു​ങ്ക​ത്ത് പോ​ള്‍ പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് ചാ​ല​ക്കു​ടി​യി​ല്‍ ഹാ​ർ​ഡ്‌​വെ​യ​ർ വ്യാ​പാ​ര​ത്തി​ലൂ​ടെ​യാ​ണ് വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം സ്വ​ര്‍​ണ​വ്യാ​പാ​ര​രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.

ചാ​ല​ക്കു​ടി, കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി, തൃ​ശൂ​ര്‍, കൊ​ച്ചി, അ​ങ്ക​മാ​ലി, ഇ​രി​ങ്ങാ​ല​ക്കു​ട ഉ​ള്‍​പ്പെ​ടെയുള്ള നഗരങ്ങളിലായി പ​ത്തോ​ളം ജ്വ​ല്ല​റി ഷോ​റൂ​മു​ക​ളു​ടെ ഉ​ട​മ​യാ​ണ്. ന​ന്മ നി​റ​ഞ്ഞ ചാ​ല​ക്കു​ടി എ​ന്ന ഒ​രു ഗ്ര​ന്ഥ​വും പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഭാ​ര്യ: ലി​ല്ലി. മ​ക്ക​ള്‍: രാ​ജി, രാ​ജീ​വ്, ര​ഞ്ജി​ത്ത്, രേ​ണു. മ​രു​മ​ക്ക​ള്‍: ഡോ.​ടോ​ണി ത​ളി​യ​ത്ത്, അ​നി, ഡ​യാ​ന, അ​ഭി ഡേ​വി​സ്

Related posts

Leave a Comment