കൽപ്പറ്റ: സംസ്ഥാനത്തെ എസ്എസ്എൽസി ചോദ്യപേപ്പറിലെ ക്രമക്കേട് വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് വെളിപ്പെടുത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ. രണ്ട് പ്രാവശ്യം ഒരേ പരീക്ഷ എഴുതിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നടപടി വിദ്യാർഥി സമൂഹത്തെ വിഡ്ഡികളാക്കുന്നതിന് തുല്യമാണ്.
വിദ്യാർഥികൾ വളരെ ഗൗരവത്തോടെ സമീപിക്കുന്ന പരീക്ഷയുടെ ചോദ്യങ്ങൾ നേരത്തെ ലഭിക്കുന്ന സാഹചര്യമുണ്ടായത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നാണംകെട്ട ഒരു അധ്യായനമായി മാറിയിരിക്കുകയാണ്.നിരുത്തരപരമായ പ്രവർത്തനം നടത്തിയ വിദ്യാഭ്യാസ വകുപ്പും നേതൃത്വം നൽകിയ മന്ത്രിയും വിദ്യാർഥികളോട് മാപ്പ് പറഞ്ഞ് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.