തിരുവനന്തപുരം: വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് തെര.കമ്മീഷന് റീപോളിംഗ് പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരുടേയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് കമ്മീഷന്റെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വേണ്ടത്ര ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ കമ്മീഷന് തയ്യാറാകുന്നില്ലന്നും കോടിയേരി കുറ്റപ്പെടുത്തി. വിദൂരസ്ഥലങ്ങളില്‍ നിന്നുളളവര്‍ക്ക് വോട്ടിംഗിനുള്ള അവസരം നിഷേധിച്ചെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.